Categories
mainnews

ഓട്ടിസ്റ്റിക്ക് പ്രൈഡേ ദിനത്തിൽ വാനമ്പാടിക്കൊപ്പം പിഞ്ചു കുഞ്ഞുങ്ങളും

കുറ്റ്യാടി : ജൂൺ 18 ലെ സായാഹ്നം കുന്നുമ്മൽ ബി ആർ സി യിലെ കുട്ടികൾക്കിനിയെന്നും അവസ്മരണീയമായ ഓർമ്മയാണ്. വൈകുന്നേരം കനത്ത മഴയുടെ കുളിരിൽ ഗൂഗിൾ പ്ലാറ്റ്ഫോമിൽ അവർ ഒത്തുചേർന്നു.

അവരുടെ പ്രിയപ്പെട്ട ചിത്ര ചേച്ചിയോടൊപ്പം.ജൂൺ 18 ഓട്ടിസം പ്രൈഡ് ഡേയും ആയി ബന്ധപ്പെട്ട് സമഗ്ര ശിക്ഷ കോഴിക്കോട്, കുന്നുമ്മൽ ബി ആർ സി സംഘടിപ്പിച്ച പരിപാടിയിലാണ് പത്മഭൂഷൺ ഡോ.കെ എസ് ചിത്ര എത്തിയത്.

കുട്ടികളുമായി പാട്ടുകൾ പാടിയും വിശേഷങ്ങൾ തിരക്കിയും ഒന്നര മണിക്കൂറോളം അവർ ചിലവഴിച്ചു.

പ്രിയപ്പെട്ട ചിത്ര ചേച്ചിക്ക് പാട്ടുകൾ പാടി കൊടുത്തും കഥകൾ പറഞ്ഞ് കൊടുത്തും പരിപാടി കുട്ടികൾ ആഘോഷമാക്കിയപ്പോൾ കണ്ട് നിന്നവരുടെ കണ്ണും മനസും നിറഞ്ഞിരുന്നു.

കുട്ടികളുടെ കലാപ്രകടനങ്ങൾ നടക്കുമ്പോൾ ഒരു കുട്ടിയുടെ കൗതുകത്തോടെ ആസ്വദിച്ച വാനമ്പാടിയെ ആശ്ചര്യത്തോടെയാണ് എല്ലാവരും നോക്കി കണ്ടത്.

ചോദ്യോത്തര വേളയിൽ ഇനി സംഗീത സംവിധാനത്തിലേക്ക് കടക്കുമോ എന്ന ഉജ്ജയ് യുടെ ചോദ്യത്തിന് അതിനുള്ള കഴിവ് തനിക്കില്ലെന്ന് സ്വതസിദ്ധമായ ചിരിയോടെയാണ് കെ എസ് ചിത്ര മറുപടി നൽകിയത്.

പരിപാടിയുടെ സ്വാഗത ഭാഷണം കുന്നുമ്മൽ ബിപിസി .ശ്രീ.കെ.കെ സുനിൽ കുമാറും ഉദ്ഘാടനം എഴുത്തുകാരനും സമഗ്ര ശിക്ഷ കോഴിക്കോട് ജില്ല പ്രൊജക്ട് കോഡിനേറ്ററുമായ ഡോ.അബ്ദുൾ ഹക്കിം നിർവഹിച്ചു.

അവി സ്മരണീയമായ മുഹൂർത്തങ്ങൾ പിറന്ന ഈ പരിപാടിയിൽ സ്പെഷ്യൽ എഡ്യൂക്കേറ്റർ ലിനി യു കെ മോഡറേറ്ററായി . കുന്നുമ്മൽ ബി ആര്‍ സി  ട്രെയിനർ ശ്രീ.ബിജു കെ.പി നന്ദി പറഞ്ഞു.

കുറ്റ്യാടി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Kuttiadi News Live

NEWS ROUND UP