കുറ്റ്യാടി : സഹജീവിസ്നേഹത്തിന്റെ തുല്യതയില്ലാത്ത ചുവടുവെപ്പിന് ഒരു നാട് ഒറ്റക്കെട്ടായി രംഗത്ത്. കുറ്റ്യാടി ഗ്രാമ പ്പഞ്ചായത്ത് പാലിയേറ്റീവ് സമിതിയുടെ സമഗ്ര ആരോഗ്യ സാന്ത്വന പദ്ധതി ‘ജീവൽസ്പർശമാണ്’ കൈത്താങ്ങേകാൻ ഒരുങ്ങുന്നത്.
പഞ്ചായത്തിന്റെ നേതൃത്വത്തിൽ രാഷ്ട്രീയ സാമൂഹ്യ പ്രവർത്തകരും സന്നദ്ധസംഘടനകളും മതസംഘടനകളും പഞ്ചായത്തിലെ മുഴുവനാളുകളും കൈകോർത്താണ് സ്നേഹനിധി സാമ്പത്തിക സമാഹരണത്തിന് തുടക്കം കുറിച്ചത്.
ജീവൽസ്പർശം പദ്ധതിയിലൂടെ പരസഹായംവേണ്ട മുഴുവൻ രോഗികൾക്കും താങ്ങായി നിന്നുകൊണ്ട് സംരക്ഷണം ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ കാരുണ്യനിധിയിലൂടെ 20 ലക്ഷംരൂപ സമാഹരിക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്.
പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിലെ 14 വാർഡുകളിലെ മുഴുവൻവീടുകളിലും പഞ്ചായത്ത് മെമ്പർമാരുടെ നേതൃത്വത്തിൽ കാരുണ്യസേന പ്രവർത്തകർ സന്ദർശിച്ചു.
ജനുവരി 15 പാലിയേറ്റീവ് കെയർ ദിനത്തിൽ മുഴുവൻ വാർഡുകളിൽനിന്നും സ്വരൂപിച്ച തുക കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എൽ.എ. ഏറ്റുവാങ്ങും.
രോഗങ്ങൾ കീഴടക്കി, വീടിന്റെ നാലുചുവരുകൾക്കുള്ളിൽ ദൈനംദിനകാര്യങ്ങൾ പോലും സ്വയം ചെയ്യാൻകഴിയാതെ നിസ്സഹായതയോടെ കഴിയുന്ന സഹജീവികളുടെ ഇരുളടഞ്ഞ ലോകത്തേക്കുള്ള വെളിച്ചമായി മാറുകയാണ് ജീവൽസ്പർശം പദ്ധതി.
Touch of life; A country united in the unequal step of coexistence