കുറ്റ്യാടി : മുള്ളന്‍കുന്ന് സ്വദേശി യുവാവ് ദുബൈയില്‍ നിര്യാതനായി. മൃതദേഹം നാട്ടിലെത്തിക്കും. കോഴിക്കോട് കുറ്റ്യാടി മുള്ളന്‍കുന്ന് നവാസ് (41) ആണ് മരിച്ചത്.
ഹൃദയാഘാതമായിരുന്നു മരണ കാരണം. ദുബൈയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജീവനക്കാരനായിരുന്നു. പിതാവ് - ദേവര്‍പറമ്പില്‍ മുഹമ്മദ്. മാതാവ് - ജമീല.
ഭാര്യ - നജീറ. മക്കള്‍ - മുഹമ്മദ് റയാന്, മുഹമ്മദ് റഹംദില്‍, ആമിന മെഹ്റിന്, ആലിയ അമ്രീന്‍. മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് സുഹൃത്തുക്കള്‍ അറിയിച്ചു.
Mullankunnu youth dies in Dubai The body will be brought home