#Obituary | നരിപ്പറ്റ കുന്നുമ്മൽ ഏരിയ സെക്രട്ടറി കുന്നുമ്മൽ എ കെ കണ്ണൻ അന്തരിച്ചു

#Obituary | നരിപ്പറ്റ കുന്നുമ്മൽ ഏരിയ സെക്രട്ടറി കുന്നുമ്മൽ എ കെ കണ്ണൻ അന്തരിച്ചു
Aug 1, 2024 10:23 AM | By ShafnaSherin

നരിപ്പറ്റ:(kuttiadi.truevisionnews.com)കുന്നുമ്മൽ നരിപ്പറ്റ മേഖലകളിൽ കമ്മ്യൂണിസ്റ്റ് കർഷക പ്രസ്ഥാനങ്ങൾ കെട്ടിപ്പടുക്കുന്നതിൽ നേതൃത്വം വഹിച്ച എ കെ കണ്ണൻ (75) അന്തരിച്ചു.

സിപിഐ എം മുൻ ജില്ലാ കമ്മിറ്റി അംഗവും കുന്നുമ്മൽ ഏരിയ സെക്രട്ടറിയുമായിരുന്നു.നിലവിൽ തിനൂർ ലോക്കൽ കമ്മിറ്റി അംഗമാണ്.

ജില്ലാ പഞ്ചായത്ത് അംഗവും ദീർഘകാലം നരിപ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ ,കർഷകസംഘം കുന്നുമ്മൽ ഏരിയ സെക്രട്ടറി, കർഷകസംഘം ജില്ലാ കമ്മിറ്റിയിലും പ്രവർത്തിച്ചു.

ചീക്കോന്ന് സർവീസ് സഹകരണ ബാങ്ക് ജീവനക്കാരനും കെ എസ് വൈ എഫ് വടകര താലൂക്ക് ജോയിന്റ് സെക്രട്ടറിയും ബാലസംഘം സംഘാടകനും റെഡ് വളണ്ടിയർ ക്യാപ്റ്റനായും പ്രവർത്തിച്ചിരുന്നു.

വാർദ്ധക്യകാല അസുഖത്തിന്റെ ഭാഗമായി വീട്ടിൽ കിടപ്പിലായിരുന്നു. ബുധനാഴ്ച കോഴിക്കോട് ആശുപത്രിയിൽ പോയി തിരിച്ചുവരും വഴി ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനാൽ കുറ്റ്യാടി അമാന ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.അവിടെവച്ചാണ് അന്ത്യം.

സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ, സംസ്ഥാന കമ്മിറ്റി അംഗം കെ കെ ലതിക, ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ കെ ദിനേശൻ, ജില്ലാ കമ്മിറ്റി അംഗം എ എം റഷീദ്, കുന്നുമ്മൽ ഏരിയ സെക്രട്ടറി കെ കെ സുരേഷ്, സി എച്ച് മോഹനൻ, കൂടത്താംകണ്ടി സുരേഷ്,തിനൂർ ലോക്കൽ സെക്രട്ടറി സുധീഷ് എടോനി, നരിപ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബാബു കാട്ടാളി തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു.

ഭാര്യ:യശോദ.

മക്കൾ: ഷിജു മോൻ (സോഫ്റ്റ്‌വെയർ എൻജിനീയർ), ഷിജിത്ത് (കക്കട്ട് സർവീസ് സഹകരണ ബാങ്ക്).

മരുമക്കൾ :ഡോ. ബവിത (തൃശ്ശൂർ ), സപ്ത (അധ്യാപിക ഒളവണ്ണ ജി എൽ പി സ്കൂൾ).

#Naripatta #Kunummal #Area #Secretary #Kunummal #AKKannan #passedaway

Next TV

Related Stories
 മണ്ണങ്കണ്ടി കദിയ അന്തരിച്ചു

Apr 8, 2025 11:54 PM

മണ്ണങ്കണ്ടി കദിയ അന്തരിച്ചു

ഭർത്താവ്: നമ്പ്യത്താംകുണ്ടിലെ പരേതനായ തൈവച്ച പറമ്പത്ത്...

Read More >>
കായക്കൊടി ഗ്രാമപഞ്ചായത്ത് മുൻ അംഗം ഇ പി ശ്രീജ അന്തരിച്ചു

Apr 8, 2025 11:56 AM

കായക്കൊടി ഗ്രാമപഞ്ചായത്ത് മുൻ അംഗം ഇ പി ശ്രീജ അന്തരിച്ചു

മുൻ നാലാം വാർഡ് മെമ്പറും മുൻ സി ഡി എസ് അംഗവുമായിരുന്നു....

Read More >>
എം.സിദ്ദീഖ് മാസ്റ്റർ അന്തരിച്ചു

Mar 17, 2025 04:36 PM

എം.സിദ്ദീഖ് മാസ്റ്റർ അന്തരിച്ചു

വേളം എളവനച്ചാൽ മഹല്ല് കമ്മിറ്റി അംഗം, ബൈത്തുസ്സകാത്ത് വേളം കമ്മിറ്റി മെമ്പർ, ചെറുകുന്ന് സംസ്കൃതി സാംസ്‌കാരിക വേദി സെക്രട്ടറി, ശാന്തി എജ്യുക്കേഷൻ...

Read More >>
Top Stories










Entertainment News