Categories
Nattuvartha

ചാരായം വാറ്റാൻ സൂക്ഷിച്ച 305 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടികൂടി

നരിപ്പറ്റ: നരിപ്പറ്റ പഞ്ചായത്തിലെ തിനൂർ, മൂണ്ടോംകണ്ടം, പള്ളിയാറപൊയിൽ ഭാഗങ്ങളിൽ എക്സൈസ് സംഘം പരിശോധന നടത്തി.

ചാരായം വാറ്റാൻ സൂക്ഷിച്ച 305 ലിറ്റർ വാഷും വാറ്റുപകരണങ്ങളും കണ്ടെത്തി.

കോഴിക്കോട് എക്സൈസ് ഇൻറലിജൻസ് ബ്യൂറോയുടെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വടകര എക്സൈസ് സർക്കിൾ ഓഫീസിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

ഐ.ബി. പ്രിവൻറീവ് ഓഫീസർ പ്രമോദ് പുളിക്കൂൽ, വടകര എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവൻറീവ് ഓഫീസർ സുനിൽ കെ, സിവിൽ എക്സൈസ് ഓഫീസർമാരായ കെ.കെ. ജയൻ, വി.സി. വിജയൻ, സി.എം. സുരേഷ് കുമാർ, രതീഷ് എ.കെ, വിനീത് എം.പി, ഡ്രൈവർ രാജൻ പങ്കെടുത്തു.

കുറ്റ്യാടി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Kuttiadi News Live

NEWS ROUND UP