വട്ടോളി : കിഫ്ബി യിൽ നിന്ന് ഒരു കോടി രൂപ അനുവദിച്ചു. വട്ടോളി ഗവ. യുപി സ്കൂൾ കെട്ടിടം യാഥാർഥ്യമാകുന്നു. ഒരു കോടി രൂപയ്ക്ക് ഭരണാനുമതി ലഭിച്ച വട്ടോളി ഗവൺമെൻറ് യുപിസ്കൂൾ പ്രവൃത്തിക്ക് സാങ്കേതിക അനുമതി ലഭിച്ചതായി കെ.പി കുഞ്ഞമ്മദ് കുട്ടി എംഎൽഎയുടെ ഓഫീസ് അറിയിച്ചു.
ഭരണാനുമതി ലഭിച്ച് ഒരു വർഷത്തിലേറെയായെങ്കിലും ചില സാങ്കേതിക കാരണങ്ങളാൽ തുടർ പ്രവർത്തനങ്ങൾ നടത്താൻ സാധിച്ചിട്ടുണ്ടായിരുന്നില്ല. കുറ്റ്യാടി എം എൽ എ, കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ ഈ വിഷയത്തിൽ ഇടപെടുകയും കിംഫ് ബി യിലെയും , കിലയിലെയും വിവിധ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയും ചെയ്തിരുന്നു.
നാല് പുതിയ ക്ലാസ് മുറികളും , ടോയിലെറ്റ് ബ്ലോക്കുമാണ് എസ്റ്റിമേറ്റിൽ വിഭാവനം ചെയ്തിട്ടുള്ളത്. എൽ എസ് ജി ഡി എൻജിനീയറിങ് വിഭാഗം വഴിയാണ് എസ്റ്റിമേറ്റ് തയ്യാറാക്കി സാങ്കേതിക അനുമതിക്കായി സമർപ്പിച്ചത്.
Vattoli Govt. The UP school building is becoming a reality