കുറ്റ്യാടി: കെട്ടിടസമുച്ചയം നിർമിക്കാനായി കൊയ്യമ്പാറക്കുന്നിടിച്ച് ജലസ്രോതസ്സുകൾ നശിപ്പിക്കുന്നതായി പരിസരവാസികൾ ആരോപിച്ചു.
അപൂർവ സസ്യജാലങ്ങളുൾപ്പെടെ ചെറുതും വലുതുമായ നീരുറവകൾ ഒട്ടേറെയുള്ള ഈഭാഗം ഒരു വിദ്യാഭ്യാസസ്ഥാപനത്തിനുവേണ്ടി വിലയ്ക്കുവാങ്ങിയാണ് നിർമാണപ്രവൃത്തികൾക്ക് തുടക്കമിട്ടിരിക്കുന്നത്.
കുന്നിന്റെ ഒരു ഭാഗമാണ് ആദ്യഘട്ടത്തിൽ റോഡിനായി ഇടിച്ചുനിരപ്പാക്കുന്നത്. താലൂക്കിലെ പത്തോളം പഞ്ചായത്തുകൾക്ക് കുടിവെള്ളമെത്തിക്കുന്ന കുന്നുമ്മൽ കുടിവെള്ളപദ്ധതിയുടെ ജലസംഭരണിയുൾപ്പെടുന്നതാണ് കൊയ്യമ്പാറക്കുന്ന്.
കുറ്റ്യാടി ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
News from our Regional Network
Kuttiadi News Live
RELATED NEWS
