കുറ്റ്യാടി : ആർ.എസ്.എസ്. കുറ്റവാളികളെ പോലീസ് സംരക്ഷിക്കുകയാണെന്നാരോപിച്ച് പെരുവണ്ണാമൂഴി പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം. മാർച്ച് നടത്തി.
ചക്കിട്ടപാറ ഗ്രാമപ്പഞ്ചായത്ത് പരിധിയിൽ സി.പി.എം. പ്രവർത്തകർക്കും വീടുകൾക്കും നേരെ നടന്ന അക്രമങ്ങളിൽ പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേധിച്ചാണ് സി.പി.എം. മുതുകാട് ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ മാർച്ച് നടത്തിയത്.
പോലീസ് സ്റ്റേഷൻ പരിസരത്ത് കടിയങ്ങാട്-പെരുവണ്ണാമൂഴി റോഡിൽ പോലീസ് മാർച്ച് തടഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ.പി. ബാബു ഉദ്ഘാടനംചെയ്തു.
സി.കെ. ശശി അധ്യക്ഷനായി. ഏരിയാകമ്മിറ്റി അംഗം കെ. സുനിൽ, ലോക്കൽ സെക്രട്ടറി പി.സി. സുരാജൻ, എ.ജി. ഭാസ്കരൻ, പി.പി. രഘുനാഥ് തുടങ്ങിയവർ സംസാരിച്ചു.
കുറ്റ്യാടി ന്യൂസ് ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
News from our Regional Network
Kuttiadi News Live
RELATED NEWS
