സർക്കാറിൻ്റെ കരുതൽ; കോതോട് അംബേദ്കർ വനിതാ മോഡൽ റെസിഡൻഷ്യൽ സ്കൂൾ നാളെ പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും

By Newsdesk | Thursday October 15th, 2020

SHARE NEWS
SHARE NEWS

കുറ്റ്യാടി: സ്വകാര്യ കെട്ടിടങ്ങളിൽ സുരക്ഷിതരല്ലാതെ പാർപ്പിച്ച പെൺകുട്ടികളുടെ വേവലാതികൾ ഏറെയായിരുന്നു. ആവിശ്യം അടച്ചുറപ്പുള്ള ഒരു താമസസ്ഥലമായിരുന്നു.

എന്നാൽ സർക്കാറിൻ്റെ കരുതലിൽ ഇവിടെ ഒരുങ്ങിയത് ആധുനീക സൗകര്യങ്ങൾ. പട്ടികജാതി വകുപ്പിനുകീഴിൽ മരുതോങ്കരയിലെ കോതോട്ട് നിർമിച്ച് ബി. ആർ. അംബേദ്കർ വനിതാ മോഡൽ റെസിഡൻഷ്യൽ സ്കൂൾ മുഖ്യമന്ത്രി പിണറായി വിജയൻ വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്യും.

ഓൺെലെനായി നടക്കുന്ന ഉദ്ഘാടന പരിപാടിയിൽ മന്ത്രി എ.കെ. ബാലൻ അധ്യക്ഷത വഹിക്കും.

ജില്ലാ പഞ്ചായത്ത് സർക്കാരിന്‌ സൗജന്യമായി വിട്ടു നൽകിയ 12 ഏക്കർ സ്ഥലത്താണ് 19.5 കോടി ചെലവഴിച്ച് കെട്ടിടം നിർമിച്ചത്.

ആധുനികരീതിയിലുള്ള ക്ലാസ് മുറികൾ, താമസിക്കാനുള്ള ഹോസ്റ്റൽ കെട്ടിടം, വിശാലമായ കളിസ്ഥലം,കോൺഫറൻസ് ഹാൾ എന്നിവ ഒരുക്കിയിട്ടുണ്ട്. അഞ്ചു മുതൽ പത്താം ക്ലാസ് വരെയുള്ള സ്കൂളിൽ പട്ടിക ജാതി പെൺകുട്ടികൾക്ക് മാത്രമാവും പ്രവേശം.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുറ്റ്യാടി ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Leave a Reply

Your email address will not be published. Required fields are marked *