കുറ്റ്യാടി ഗവ.ഹയർ സെക്കന്ററി അന്താരാഷ്ട്ര നിലവാരത്തിൽ ; ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി നിർവ്വഹിക്കും

By Newsdesk | Wednesday September 9th, 2020

SHARE NEWS
SHARE NEWS


കുറ്റ്യാടി: കുറ്റ്യാടി ഗവ.ഹയർ സെക്കന്ററി അന്താരാഷ്ട്ര നിലവാരത്തിലേക്ക് .വികസന പദ്ധതിയുടെ ഭാഗമായി നിർമിച്ച കെട്ടിട ഉദ്ഘാടനം ഇന്ന് രാവിലെ 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും.

തികച്ചും മലയോര മേഖലയിലെ കുട്ടികൾക്ക് ഉപരിപഠന സാധ്യതക്കുള്ള ഏക ഗവ.ഹയർ സെക്കൻ്ററി സ്കൂളാണ് കുറ്റ്യാടി ഗവ.ഹയർ സെക്കൻ്ററി സ്കൂൾ. സ്ഥാപിത കാലം മുതൽ നാട്ടുകാരുടെയും ത്രിതലതദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും ശ്രദ്ധയും സജീവമായ ഇടപെടലും കൊണ്ട് ജില്ലയിലെ വിദ്യാഭ്യാസ മേഖലയിൽ എണ്ണം പറഞ്ഞ ഒരു സ്ഥാപനമായി ഈ വിദ്യാലയം വളർന്നുകഴിഞ്ഞു . ഇന്ന് എട്ടാം ക്ലാസ് മുതൽ ഹയർ സെക്കൻ്ററി വരെ ക്ലാസുകളിൽ ഏകദേശം മൂവായിരത്തോളം വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നുണ്ട്  .

നൂറോളം അധ്യാപക-അനധ്യാപക ജീവനക്കാരും ഇവിടെ ഉണ്ട്.
ഓരോ വർഷവും പ്രവേശനം നേടുന്ന വിദ്യാർത്ഥികളുടെ എണ്ണത്തിലുണ്ടായ ക്രമാതീതമായ വർധനവ് സ്ഥാപനത്തിൻ്റെ ഭൗതിക സൗകര്യത്തിൻ്റെ അപര്യാപ്തത വിളിച്ചു പറയുന്നുണ്ടായിരുന്നു. ക്ലാസ് മുറികളുടെ എണ്ണക്കുറവ്, ലാബ്’ ലൈബ്രറി സംവിധാനങ്ങളുടെ അപര്യാപ്തത ഇതെല്ലാം ഈ സ്ഥാപനം അനുഭവിച്ചുകൊണ്ടിരുന്ന പ്രയാസങ്ങളായിരുന്നു.

കേരളത്തിലെ പൊതു വിദ്യാഭ്യാസ രംഗത്ത് കഴിഞ്ഞ ഏതാനും വർഷങ്ങളായുണ്ടായ കുതിച്ചു ചാട്ടം നമ്മുടെ വിദ്യാഭ്യാസ മേഖലയിൽ വിപ്ലവകരമായ മാറ്റത്തിന് ഇയാക്കിയിട്ടുണ്ട്.പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി ഓരോ നിയോജക മണ്ഡലത്തിലെയും ഒരു സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്കയർത്തുന്നതിൻ്റെ ഭാഗമായി കുറ്യാടി നിയോജക മണലത്തിലെ ഈ വിദ്യാലയവും ഹൈടെക് നിലവാരത്തിലേക്കുയരുകയാണ്.

സർക്കാർ അനുവദിച്ച 5 കോടി രൂപ ഉപയോഗിച്ച് രണ്ട് ബഹുനില കെട്ടിടങ്ങളാണ് ഇവിടെ ഉയരുന്നത്. നാലുനിലകളിലായി ആധുനിക സൗകര്യങ്ങളോടെ 16 ക്ലാസ് മുറികൾ ഹൈസ്കൂൾ വിഭാഗത്തിന് വേണ്ടി സജ്ജീകരിക്കപ്പെടുന്നു. ഓരോ നിലയിലും പ്രത്യേകം ടോയ് ലറ്റ് ബ്ലോക്കുകൾ കൂടി ഇതിനകത്തുണ്ട്. ഇതോടെ ഹൈസ്കൂൾ വിഭാഗത്തിൻ്റെ ക്ലാസ് റൂം ദൗർലഭ്യം ഒരു പരിധി വരെ ഇല്ലാതാക്കാൻ കഴിയും.

ഹയർ സെക്കൻ്ററി ബ്ലോക്കിൽ 7 വിശാല മുറികളോടുകൂടിയ ഒരു ഇരുനില കെട്ടിടമാണ് ഒരുങ്ങുന്നത്. സയൻസ് ലാബ്, ലൈബ്രറി, കമ്പ്യൂട്ടർ ലാബ്, മൾട്ടിമീഡിയ റൂം, ഓഫീസ് റൂം, പ്രിൻസിപ്പൽ റൂം, സ്റ്റാഫ് റൂം എന്നിവ ഇതിൽ സജ്ജീകരിച്ചിട്ടുണ്ട്. രണ്ടുനിലകളിലും ആൺകുട്ടികളുടെ ടോയ്‌ലറ്റ് ആധുനിക സജ്ജീകരണത്തോടെ സ്ഥാപിച്ചിരിക്കുന്നു.

ഹയർ സെക്കൻ്ററി വിഭാഗത്തിൽ സയൻസ്(രണ്ട് ബാച്ച്) കൊമേഴ്സ്(3 ബാച്ച്) ഹൂ മാനിറ്റീസ്(1 ബാച്ച്) വിഭാഗങ്ങളിലായി 780 കുട്ടികൾ പഠിക്കുന്നുണ്ട്. നേരത്തെ തന്നെ ക്ലാസ് റൂമുകളുടെ കാര്യത്തിൽ ഏറക്കുറെ മെച്ചപ്പെട്ട നിലയിലുള്ള ഹയർ സെക്കൻ്ററിയുടെ അക്കാദമിക് നിലവാരം മെച്ചപ്പെടുത്താനും വന്നു ചേരുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും ആധുനിക വിദ്യാ സങ്കേതമുപയോഗിച്ച് വിദ്യാഭ്യാസം ചെയ്യാനുമുള്ള ഒരു ഘട്ടം പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുന്നതോടെ ഈ വിദ്യാലയത്തിനുണ്ടാകും.

ഇത് കൂടുതൽ മെച്ചപ്പെട്ട ഘട്ടത്തിലേക്കെത്തണമെങ്കിൽ നാം വിഭാവന’ ചെയ്യുന്ന തരത്തിലേക്കുള്ള സജ്ജീകരണങ്ങൾ ഉണ്ടാവേണ്ടതുണ്ട്.അതുകൊണ്ട് തന്നെ കുറ്റ്യാടി ഗവ.ഹയർ സെക്കൻ്ററി സ്കൂളിന് ഇനിയും ആവശ്യങ്ങളേറെയാണ്.അഭിലാഷങ്ങളും. പാറക്കൽ അബ്ദുള്ള എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് സ്കൂളിനനുവദിച്ച നാല് ക്ലാസ് മുറികളുടെ പണി ഏകദേശം പൂർത്തിയാകാറായിരിക്കുകയാണ്.

ഒരു നാടിൻ്റെ ചിരകാല സ്വപ്നമായ ആധുനിക സൗകര്യങ്ങളോടെയു

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുറ്റ്യാടി ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Leave a Reply

Your email address will not be published. Required fields are marked *