Categories
headlines

ജനകീയ നേതാവിനെ നിർത്തി കുറ്റ്യാടി തിരിച്ച് പിടിക്കാൻ എൽഡിഎഫ്; കെ.പി കുഞ്ഞമ്മദ് കുട്ടി സ്ഥാനാർത്ഥിയായേക്കും

കുറ്റ്യാടി : നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥി ചർച്ചകൾ സജീവമായിരിക്കേ കുറ്റ്യാടി മണ്ഡലം തിരിച്ചു പിടിക്കാൻ ജനകീയ നേതാവിനെ ഇറക്കാൻ സിപിഐഎമ്മിൽ ധാരണ.

കഴിഞ്ഞ തവണ മുസ്ലീംലീഗിന്റെ പാറക്കൽ അബ്ദുള്ളയോട് തോറ്റ കുറ്റ്യാടി എന്ത് വിലകൊടുത്തും തിരിച്ച് പിടിക്കുക എന്ന ലക്ഷ്യത്തോടെ മികച്ച പോരാട്ടത്തിനാണ് സി.പി.എം നേതൃത്വം നൽകുക.

ഇതിനാണ് മികച്ച പെരുമാറ്റവും ലാളിത്വവും കൊണ്ട് ജനകീയ നേതാവായി അറിയപ്പെടുന്ന കുഞ്ഞമ്മദ് കുട്ടി മാസ്റ്ററുടെ കുറ്റ്യാടിയിലുള്ള വ്യക്തിബന്ധം വിജയ സാധ്യത ഉറപ്പിക്കാമെന്ന പ്രതീക്ഷയും സി.പി.എമ്മിനുണ്ട്.

മുന്നൊരുക്കമെന്നുള്ള നിലയിൽ എൽഡിഎഫ് കുറ്റ്യാടി മണ്ഡലം ജാഥയ്ക്ക് കെ.പി കുഞ്ഞമ്മദ് കുട്ടി നേതൃത്വം നൽകും മാർച്ച് രണ്ടു മുതൽ മൂന്ന് ദിവസം ജാഥ മണ്ഡലത്തിൽ പര്യടനം നടത്തും.

കേരളത്തോടൊപ്പം കുറ്റ്യാടിയും വളരാൻ എൽഡിഎഫിനൊപ്പം എന്ന സന്ദേശവുമായാണ് ജാഥ.

സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് ​അംഗവും കര്‍ഷക സംഘം ജില്ലാ പ്രസിഡന്‍റും സംസ്ഥാന സമിതി അംഗവുമായി കെപി കുഞ്ഞമ്മദ് കുട്ടി.

കുറ്റ്യാടി ഗ്രാമപഞ്ചായത്ത്, കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പദവികള്‍ വഹിച്ചിട്ടുള്ള ഇദ്ദേഹം മികച്ച ഭരണാധികാരിയായി പേരെടുത്തിട്ടുള്ള നേതാവാണ്.

മണ്ഡലത്തില്‍ കാര്‍ഷിക സംഘടനാ രംഗത്തും ശക്തമായ സാന്നിധ്യമാണ് കുഞ്ഞമ്മദ് കുട്ടി.

ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവും സിപിഐഎം സംസ്ഥാന കൺട്രോൾ കമ്മീഷൻ അംഗവും നിലവിൽ കോഴിക്കോട് ജില്ലാ സഹകരണ ആശുപത്രി വൈസ് ചെയർപേഴ്സണായി പ്രവർത്തിക്കുന്ന ലതിക ഇത്തവണ മത്സരിക്കില്ലെന്ന് ഉറപ്പായിട്ടുണ്ട്.

കുറ്റ്യാടിയുടെ പ്രഥമ എം.എൽ.എയുമായ കെ.കെ ലതിക പാറക്കൽ അബ്ദുള്ളയോട് 1901 എന്ന ചെറിയ വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കഴിഞ്ഞ തവണ പരാജയപ്പെട്ടത്.

പാറക്കൽ അബ്ദുള്ളയ്ക്ക് 71809 വോട്ടും കെ.കെ ലതികയ്ക്ക് 70652 വോട്ടുമായിരുന്നു മണ്ഡലത്തിൽ ലഭിച്ചത്.

യുഡിഎഫ് സ്ഥാനാർഥിയായി കുറ്റ്യാടി മണ്ഡലത്തിൽ ഇത്തവണയും താൻ തന്നെയായിരിക്കും പാറക്കൽ അബ്ദുള്ള ട്രൂവിഷൻ ന്യൂസ് ഡോട്കോമിനോട് പ്രതികരിച്ചു.

കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ കുറ്റ്യാടിക്കാർക്ക് ഏറെ ജനകീയനായ കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ മണ്ഡലത്തിൽ എത്തിയാൽ മുസ്ലീം വോട്ടുകൾ വിജയം നിർണയിക്കുന്ന മണ്ഡലത്തിൽ വിജയിച്ചുകയറാമെന്നാണ് സി.പി.എം പ്രതീക്ഷ.

നേരത്തേ മേപ്പയ്യൂർ മണ്ഡലത്തിന്റെ ഭാഗമായുള്ള പ്രദേശങ്ങൾ കൂട്ടിച്ചേർത്ത് കുറ്റ്യാടി മണ്ഡലം രൂപവത്കരിച്ചതിന് ശേഷമുള്ള മൂന്നാമത്തെ തിരഞ്ഞെടുപ്പാണ് വരാനിരിക്കുന്നത്.

കടുത്ത മത്സരം നടന്ന 2011-ലെ ആദ്യ തിരഞ്ഞെടുപ്പിൽത്തന്നെ മണ്ഡലം അതിന്റെ ഇടതുസ്വഭാവം കാണിച്ചിരുന്നു. എന്നാൽ, പഴയ മേപ്പയ്യൂർ മണ്ഡലത്തിലുണ്ടായിരുന്ന ഇടതുസ്വാധീനം കുറ്റ്യാടിയിൽ ഇല്ലെന്ന് ബോധ്യമായ തിരഞ്ഞെടുപ്പായിരുന്നു അത്.

സി.പി.എമ്മിലെ കെ.കെ. ലതിക 6,972 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് 2011-ൽ മുസ്ലിം ലീഗിലെ സൂപ്പി നരിക്കാട്ടേരിയെ പരാജയപ്പെടുത്തിയത്.

മണ്ഡലവിഭജനത്തോടെ യു.ഡി.എഫിന് സ്വാധീനമുള്ള ചില പ്രദേശങ്ങൾ ഇതിൽ ഉൾപ്പെട്ടതിനാലാണ് സൂപ്പിക്ക് അന്ന് മികച്ച മത്സരം കാഴ്ചവെക്കാനായത്.

2016 ൽ മണ്ഡലം യു.ഡി.എഫിലേക്ക് ചാഞ്ഞു. ഇത് ഇത്തവണയും ഗുണകരമാവുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്.

2008-ലെ നിയമസഭാ പുനഃർനിർണ്ണയത്തോടെയാണ് കുറ്റ്യാടി നിയമസഭാമണ്ഡലം നിലവിൽ വന്നത്. കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിലെ ആയഞ്ചേരി, കുന്നുമ്മൽ, കുറ്റ്യാടി, പുറമേരി, തിരുവള്ളൂർ, വേളം, മണിയൂർ, വില്യാപ്പള്ളി എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെടുന്ന നിയമസഭാമണ്ഡലമാണ് കുറ്റ്യാടി നിയമസഭാമണ്ഡലം.

മത്തായി ചാക്കോയുടെ പിൻമുറക്കാരിയായി 2011 മുതൽ അഞ്ചു വർഷം സി.പി.ഐ.എമ്മിലെ കെ. കെ. ലതിക ഈ മണ്ഡലത്തെ പ്രതിനിധീച്ചു.

ലതികയോട് മുസ്ലിം ലീഗിലെ സൂപ്പി നരിക്കാട്ടേരി പരാജയപ്പെട്ടെങ്കിലും 2016ൽ യു.ഡി.എഫിൽ നിന്നും മത്സരിച്ച മുസ്ലീം ലീഗ് -കെ.എംസിസി നേതാവ് പാറക്കൽ അബ്ദുള്ള വലിയ ചരിത്രം തിരുത്തിക്കുറിച്ച് മണ്ഡലം പിടിച്ചെടുത്തു.

2011 നിയമസഭാ തെരെഞ്ഞെടുപ്പിലെ വോട്ടുകൾ എത്രയെന്ന് നോക്കാം.

ആകെ വോട്ട്: 162140
പോൾ ചെയ്യപ്പെട്ട വോട്ട്: 142453
പോളിംഗ് ശതമാനം: 87.86
2011ൽ കെ. കെ. ലതികയ്ക്ക് കിട്ടിയ ഏതാണ്ട് അതെ ഭൂരിപക്ഷം ലോകസഭാ തെരഞ്ഞെടുപ്പിൽ മുല്ലപ്പള്ളിക്ക് കിട്ടി എന്നതിൽ നിന്ന് ഇടതുപക്ഷ വോട്ടുകളിൽ കാര്യമായ വിള്ളലുകൾ ഉണ്ടായി എന്ന് മനസിലാക്കാം.

കുറ്റ്യാടി മണ്ഡലത്തിൽ ആർ.എം.പിക്ക് 2087 വോട്ടുകളും എസ്.ഡി.പി.ഐക്ക് 2007 വോട്ടുകളും കിട്ടിയിട്ടുണ്ട്.

ബി.ജെ.പി രണ്ടായിരം വോട്ടിനടുത്ത് വർധന ഉണ്ടാക്കിയിട്ടുണ്ട്. ഇത് കൊണ്ട് തന്നെ മണ്ഡലം നിലനിർത്താൻ എൽ ഡി എഫിന് കഴിയാതെ പോയത്.

കുറ്റ്യാടി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Kuttiadi News Live

NEWS ROUND UP