വേളം: വേളത്ത് മോഷണ പരമ്പര.വേളം പെരുവയൽ ക്ഷീരോൽപാദക സഹകരണസംഘം, പൂളക്കൂൽ ക്ഷീരോൽപാദക സഹകരണസംഘം, പൂളക്കൂലിലെ ചായക്കട എന്നിവിടങ്ങളിലാണ് കള്ളൻ കയറിയത്.
പെരുവയൽ ക്ഷീരോൽപാദക സഹകരണസംഘത്തിൻ്റെ മുറിയുടെ പൂട്ട് പൊളിച്ച് അകത്ത് കടന്ന മോഷ്ട്ടാവ് മുറിയിലെ മേശയും, ഷെൽഫും കുത്തിപ്പൊളിച്ചിട്ടുണ്ട്.
ഷെൽഫിലെ ഫയലുകൾ വലിച്ചെറിഞ്ഞ മോഷ്ടാവ് ക്ഷീര സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ നെൽകർഷകരുടെ ഇൻഷൂറൻസ് സംബന്ധമായി ശേഖരിച്ച് ബോക്സിൽ സൂക്ഷിച്ച പണം അപഹരിച്ചിട്ടുണ്ട്.
ഇൻഷൂറൻസുമായി ബന്ധപ്പെട്ട് 9,000 രൂപയും മറ്റിനങ്ങളുമായി ബന്ധപ്പെട്ട 4,000 രൂപയും ഉൾപ്പടെ 13,000 രൂപയാണ് അപഹരിച്ചിരിക്കുന്നത്.പണം അടങ്ങിയ ബോക്സുമായാണ് മോഷ്ടാവ് കടന്നു കളഞ്ഞത്.
പൂളക്കൂൽ ക്ഷീരോൽപാദക സഹകരണസംഘത്തിൻ്റെ പൂട്ട് പൊളിച്ച് അകത്ത് കടന്ന മോഷ്ടാവ് പണമൊന്നും ലഭിക്കാത്തതിനെ തുടർന്ന് സംഘത്തിൽ സൂക്ഷിച്ചിരുന്ന രണ്ട് കുപ്പി പശുവിൻ നെയ്യുമായി കടന്നു കളയുകയായിരുന്നു.
പൂളക്കൂലി ൽ ചായക്കട നടത്തുന്ന ഗോപാലൻ്റെ കട കുത്തിതുറന്ന മോഷ്ടാവ് സാധനങ്ങൾ ഒക്കെ വാരി എറിയുകയായിരുന്നു.
ക്ഷീരോൽപാദക സഹകരണസംഘം ഭാരവാഹികളുടെ പരാതിയെ തുടർന്ന് കുറ്റ്യാടി എസ്.ഐ.യുടെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി.
വേളം പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ അടിക്കടി ഉണ്ടാകുന്ന മോഷണകേസുകളുമായി ബന്ധപ്പെട്ട് പോലീസ് സമഗ്രമായ അന്വേഷണം നടത്തണമെന്ന് നാട്ടുകാരും ക്ഷീരോൽപാദക സഹകരണസംഘം ഭാരവാഹികളും ആവശ്യപ്പെട്ടു.
പോലീസ് രാത്രികാല നിരീക്ഷണം ശക്തമാക്കണം. ക്ഷീരസംഘങ്ങളിൽ മോഷണം നടന്നത് കർഷകരുടെ ആശങ്കകൾ വർദ്ധിച്ചതായി കർഷക ക്ഷേമസമിതി ഭാരവാഹി പി.കെ.ദാമോദരൻ പറഞ്ഞു.
സംഭവത്തെ കുറിച്ച് ചോലീസ് അന്വേഷണം ശക്തമാക്കണമെന്നും പ്രദേശങ്ങളിലെ സി.സി.ടി.വി ക്യാമറകൾ പരിശോധിക്കണമെന്നും പെരുവയൽ ക്ഷീരോൽപാദക സഹകരണസംഘം ആവശ്യപ്പെട്ടു.
പി.ബാലകൃഷ്ണൻ അധ്യക്ഷനായി.പി.കെ.ദാമോദരൻ, കെ.പി.ഗംഗാധരൻ, ടി.മനോജൻ, പി.സുമതി എന്നിവർ സംസാരിച്ച്.പഞ്ചായത്ത് അംഗങ്ങളായ തായന ബാലാമണി, സി.പി.ഫാത്തിമ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു
News from our Regional Network
RELATED NEWS
