കോടികൾ ഇല്ലെങ്കിലെന്താ റോഡിൽ വാഴയെങ്കിലും കുലക്കെട്ടെ

By Newsdesk | Wednesday October 14th, 2020

SHARE NEWS
SHARE NEWS

കുറ്റ്യാടി: കോടികളുടെ വാഗ്ദാനമുണ്ടെങ്കിലും ഒന്നും നടന്നില്ല ഒടുവിൽ റോഡിൽ വാഴ വെച്ച് നാട്ടുകാരുടെ പ്രതിഷേധം. കുളങ്ങരത്ത് നമ്പ്യത്താംകുണ്ട്, മുള്ളമ്പത്ത്, കുമ്പളച്ചോല, വാളൂക്ക് വിലങ്ങാട് റോഡിനോട് അധികൃതർ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട്‌ കോൺഗ്രസ് പ്രക്ഷോഭം തുടങ്ങി. കുന്നുമ്മൽ, നാദാപുരം, നരിപ്പറ്റ, വാണിമേൽ പഞ്ചായത്തുകളെ ബന്ധിപ്പിച്ചാണ് റോഡ് കടന്നു പോകുന്നത്.

നാദാപുരം നിയോജകമണ്ഡലത്തിലെ ഏറ്റവും ദൈർഘ്യമേറിയ റോഡ് പൂർണമായും തകർന്ന് കുഴി രൂപപ്പെടുകയും, ചെളിവെള്ളം കെട്ടിക്കിടക്കുകയുമാണ്‌.

ഇതുവഴിയുള്ള ഗതാഗതം ദുരിതമായിട്ട് വർഷങ്ങളായി. കിഫ് ബിയിൽ ഉൾപ്പെടുത്തി 48 കോടിരൂപ ചെലവിൽ റോഡ് വികസിപ്പിക്കുമെന്ന് മൂന്നുവർഷം മുമ്പ് സർക്കാർ പ്രഖ്യാപനം നടത്തിയിരുന്നെങ്കിലും തുടർനടപടികൾ ഇഴഞ്ഞു നീങ്ങുകയാണെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു.

സമരത്തിന്റെ ആദ്യഘട്ടമായി റോഡിൽ വാഴനട്ടു. ഡി.സി.സി. അംഗം ടി.പി. ശങ്കരൻ, ടി.പി. വിശ്വനാഥൻ, യു.കെ. ബഷീർ, വി.കെ. രാജൻ നേതൃത്വം നൽകി.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ കുറ്റ്യാടി ന്യൂസിന്റേതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Leave a Reply

Your email address will not be published. Required fields are marked *