Categories
mainnews

കൊയ്ത്തിൻ്റെ ആരവം കേൾക്കേണ്ട പാടങ്ങളിൽ കർഷകരുടെ കണ്ണുനീർ മാത്രം;കാലം തെറ്റിയ മഴ തകർത്തത് കർഷകരുടെ സ്വപ്നങ്ങൾ

വേളം: അപ്രതീക്ഷിതമായി എത്തിയ മഴ തകർത്തത് കർഷകരുടെ സ്വപ്നങ്ങൾ. കാലാകാലമായി കൃഷി ചെയ്യുന്ന പാരമ്പര്യ നെൽകർഷകർക്ക് പുറമെ പുതുതായി കടന്നു വന്ന കർഷകർക്കും മഴ പെയ്ത്ത് സങ്കട മഴയായി മാറി.

വേളത്തെ വിവിധ പാടശേഖരങ്ങളിൽ ഭൂമി പാട്ടത്തിനെടുത്താണ് പുതുകർഷകർ ഉൾപ്പടെയുള്ളവർ നെൽകൃഷി ചെയ്തത്.എന്നാൽ നിനച്ചിരിക്കാതെ വന്ന മഴ കൊയ്യാൻ ദിവസങ്ങൾ മാത്രമകലെ നിൽക്കെ പൂർണ്ണമായും വെള്ളത്തിലാവുകയായിരുന്നു.

വേളത്തെ പ്രധാന പാടശേഖരങ്ങളിൽ ഒന്നായ ശാന്തിനഗർ പാടശേഖരത്തെ ഹെക്ടർ കണക്കിന് ഭൂമിയിലെ നെൽകൃഷിയാണ് വെള്ളത്തിലായത്.

ഒ.കെ.റിയാസ്, പുതുക്കുടി ബാബു നമ്പ്യാർ, ആർ.പി. ബീയ്യാത്തു ഹജ്ജുമ്മ, ചീത്തിലോട്ട് സുധീർ രാജ്, കണ്ടോത്ത് കുഴി അമ്മദ് തുടങ്ങിയവരുടെ കൃഷി പൂർണ്ണമായും വെള്ളത്തിലായി.

കടം വാങ്ങിയും ബാങ്ക് ലോണെടുത്തും കൃഷി ആരംഭിച്ച കർഷകർക്ക് മഴ ഇരുട്ടടിയായി. മഴ ഇനിയും തുടർന്നാൽ ഇനി എന്ത് എന്ന ചോദ്യം മാത്രമാണ് ഇവരുടെ മുന്നിൽ…

കുറ്റ്യാടി ന്യൂസ്‌ ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Kuttiadi News Live

NEWS ROUND UP